തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 2015 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥിനി ഷാഹിന (20) സ്വവസതിയില്‍ വച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം അവര്‍ താമസിച്ചിരുന്ന മ്യൂസിയം ഒസര്‍വേറ്ററി, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലാണ് ഷാഹിന തൂങ്ങി മരിച്ചത്. ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാഹിന. ശുചിത്വ മിഷനിലെ ജീവനക്കാരനായ ഷറഫുദ്ദീന്റേയും നിയമ സഭയിലെ ജീവനക്കാരിയായ നിസയുടേയും മൂത്ത മകളാണ് ഷാഹിന. ആത്മഹത്യ ചെയ്യുന്ന സമയത്ത് അമ്മുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ നാട്ടുകാരും രക്ഷകര്‍ത്താക്കളും ഉടന്‍ തന്നെ ഷാഹിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണമടയുകയായിരുന്നു. പഠിക്കാന്‍ മിടുക്കിയും വളരെ ഊര്‍ജസ്വലതയുമുള്ള ഷാഹിനയുടെ മരണം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here