രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട പീഡനക്കേസ്: ആ ഉന്നതന്‍ സിപിഎം കൗണ്‍സിലര്‍

rape bhagyalakshmi

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ പീഡനക്കേസിലെ  പ്രതികളുടെ പേര് പുറത്ത് വിട്ടു. ബിനീഷ്,ജയന്തന്‍,ജിനേഷ്, ഷിബു എന്നിവരാണ് പീഡിപ്പിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് ജയന്തന്‍. ജനീഷ് ,ഷിബു എന്നിവര്‍ ജയന്തന്റെ സഹോദരന്‍മാരാണ്.

14923896_10207454566434709_61895398_o

മൊഴിമാറ്റിപ്പറയാന്‍ പോലീസ് സമ്മര്‍ദ്ധം  ചെലുത്തിയെന്ന് വീട്ടമ്മ വെളിപ്പെടുത്തി. കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണിവര്‍.  ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കള്‍ തന്നെയാണ് ഇവര്‍. അയല്‍വാസികളുമായിരുന്നു.
ഭീഷണി കൊണ്ട് ആരോടും ഒന്നും പറയാന്‍ ആവാത്ത സ്ഥിതിയായിരുന്നുവെന്ന് യുവതി പറഞ്ഞു. കുട്ടികളെ കൊല്ലുമെന്നാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിത്. ബലാത്സംഗം നടന്നതുമായി ബന്ധപ്പെട്ട് നല്‍കിയ കേസിലാണ് മൊഴി മാറ്റിപ്പറയാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചത്. തിരുത്തിപ്പറയാനുള്ള മൊഴി പറയാന്‍ പഠിപ്പിച്ചത് പോലീസ് സ്റ്റേഷനില്‍ വച്ചാണ് എന്നും യുവതി പറഞ്ഞു. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് കേസ് കൊടുത്തത്. ഇവിടുത്തെ സിഐയാണ് മാനസികമായി പീഡിപ്പിച്ചത്. ഇതെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും.

കേസ് കൊടുത്തപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ധം പോലീസ് സ്റ്റേഷനില്‍ നിന്ന് അനുഭവിക്കേണ്ടി വന്നു. വരുന്നവരുടേയും പോകുന്നവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു. കേസ് വേണ്ട എന്ന് തീരുമാനിക്കാന്‍ വരെ ഇത് കാരണമായി. തെളിവെടുപ്പിന് കൊണ്ട് പോയപ്പോഴും പോലീസ് ബുദ്ധിമുട്ടിച്ചു. മൊഴി മാറ്റാന്‍ പഠിപ്പിച്ചു. ഭര്‍ത്താവിനെ കാറില്‍ ആ സമയത്ത് തടഞ്ഞുവച്ചു. തൃശ്ശൂര്‍ വച്ചാണ് പീഡനം നടന്നത്. വീഡിയോ എടുത്തതിനാലാണ് പുറത്ത് പറയാതെ ഇരുന്നത്. പിന്നീട് കേസ് കൊടുത്തെങ്കിലും ഭീഷണിയെ തുടര്‍ന്ന് അത് പിന്‍വലിച്ചു. വീണ്ടും ഭീഷണിപ്പെടുത്തുന്നു. ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും യുവതി അറിയിച്ചു.

jayan

ജയന്തന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top