കറാച്ചിയില്‍ ട്രെയിന്‍ അപകടം: 19 മരണം

കറാച്ചിയിലെ ലാൻഡി റെയിൽവേസ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിമുട്ടി 19പേർ മരിച്ചു. 40ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൾട്ടാനിൽ നിന്നു വരുന്ന സകരിയ എക്സ്പ്രസ് നിർത്തിയിട്ട ഫരീദ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അബദ്ധത്തിൽ സകരിയ എക്സ്പ്രസിന് പച്ചക്കൊടി കാണിച്ചതാണ് അപകടം ഉണ്ടാക്കിയത്.
ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളിലെ രണ്ടുബോഗികൾ തലകീഴായി മറിഞ്ഞു. അപകടത്തിൽ പെട്ടവരെ ബോഗികൾ പൊളിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചരിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News