‘കിത്താബുത്തൗഹീദ്’ പിന്‍വലിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഫ്ദലുല്‍ ഉലമ ഒന്നാം വര്‍ഷ പ്രിലിമിനറി പാഠപുസ്തകം ‘കിത്താബുത്തൗഹീദ്’ പിന്‍വലിച്ചു. സലഫി ആശയമാണ് പുസ്തകം നിറയെ എന്ന സുന്നി കാന്തപുരം വിഭാഗത്തിന്‍െറ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇതിനു പകരം നേരത്തേ പഠിപ്പിച്ച അത്തൗഹീദ് വശ്ശിര്ഖ് എന്ന പുസ്തകം വീണ്ടും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അഫ്ദലുല്‍ ഉലമ യു.ജി പഠനബോര്‍ഡ് ചെയര്‍മാന്‍െറ ശിപാര്‍ശ പ്രകാരം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറാണ് പുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News