നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവം; ഹൈദ്രോസ് തങ്ങളെ അറെസ്റ്റ് ചെയ്തു

നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ ഹൈദ്രോസ് തങ്ങളെ അറെസ്റ്റ് ചെയ്തു. മുക്കം പോലീസാണ് ഇയാളെ അറെസ്റ്റ് ചെയ്തത്. അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാൽ നൽകരുതെന്ന് ഇയാൾ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് പിതാവ് അബൂബക്കർ സിദ്ദിഖ് കുഞ്ഞിന് പാൽ നൽകാൻ അനുവദിക്കാതിരിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയും പിതാവിനെ ഇന്നലെ അറെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News