ഈ ബോളിവുഡ് താരങ്ങളുടെ വിജയരഹസ്യം ഇവരാണ്

ഏത് പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും. എന്നാൽ ഇവിടെ പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെ വിജയത്തിന് പിന്നിലും സ്ത്രീകൾ തന്നെയാണ് പ്രവർത്തിക്കുന്നത്. ബി-ടൗൺ അടക്കി വാഴുന്ന സെലിബ്രിറ്റികളുടെ വിജയത്തെ കുറിച്ചാണ് പറയുന്നത്.
കിങ്ങ് ഖാനും, കരീന കപൂറും ഉൾപ്പെടെ നിരവധി താരങ്ങളുടെ തിരക്കിട്ട് ഷെഡ്യൂളുകൾ നോക്കി അവരെ നയിക്കുന്നതും, അവരുടെ കൂടെ സന്തതസഹചാരിയായി നിന്ന് കാര്യങ്ങൾ വേണ്ട വിധത്തിൽ നോക്കുന്നതെല്ലാം ഈ സെലിബ്രിറ്റി മാനേജേഴ്സ് ആണ്.
1. മൃണാൾ ചബ്ലാനി (പ്രിയങ്ക ചോപ്ര)
പത്ത് വർഷത്തിൽ ഏറെയായി മൃണാൽ പ്രിയങ്ക ചോപ്രയുടെ മാനേജറായി പ്രവർത്തിക്കുന്നു. അത് കൊണ്ടു തന്നെ സ്വന്തം കുടുംബാഗംത്തെ പോലെയാണ് ഇപ്പോൾ പിസിക്ക് മൃണാൽ. ക്വന്റികോ പോലുള്ള ഇന്റർനാഷ്ണൽ ഷൂട്ട് മുതൽ മാഗസിൻ കവറുകൾക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടുകൾ കൈകാര്യം ചെയ്യുന്നു മൃണാൾ.
2. പൂജ ദൽദാനി (ഷാറുഖ് ഖാൻ)
കിങ്ങ് ഖാന്റെ മാനേജർ ആവുന്നത് അത്ര എളുപ്പമല്ല. ഒരുപാട് വർഷങ്ങളായി ഷാറുഖ് ഖാൻ എന്ന സൂപ്പർ സ്റ്റാറിന്റെ മാനേജറായി പൂജ പ്രവർത്തിച്ച് തുടങ്ങിയിട്ട്. എസ്.ആർ.കെയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകൾ മാത്രമല്ല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡിങ്ങും നോക്കുന്നത് പൂജയാണ്.
3. സൂസൻ റോഡ്രീഗസ് (രൺവീർ സിങ്ങ്)
സൂസൻ രൺവീർ സിങ്ങിന്റെ ഒപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് വർഷമേ ആയിട്ടുള്ളു. എന്നിരുന്നാലും ബോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള സെലിബ്രിറ്റി മാനേജറുകളിൽ ഒരാളാണ് സൂസൻ. ഒരു ആന്ത്രോപോളജിസ്റ്റ് ആവാനായിരുന്നു സൂസന് ഇഷ്ടം. എന്നാൽ എത്തിപ്പെട്ടത് ‘യഷ് രാജ് ഫിലിംസ്’ എന്ന പ്രൊഡക്ഷൻ കമ്പനിയിൽ.
4. രുണാലി ഭഗത് (അർജുൻ കപൂർ)
ഒമ്പത് വർഷത്തോളം റിയാലിറ്റി ഷോകളിലെ ഫാഷൻ സ്റ്റൈലിസ്റ്റായി ജോലി നോക്കിയ രുണാലി സെലിബ്രിറ്റി മാനേജറാവാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നു. ഇപ്പോൾ അർജുൻ കപൂറിന്റെ മാനേജറായി പ്രവർത്തിക്കുന്ന രുണാലിക്ക് യാത്രകളാണ് തന്റെ ജോലിയിൽ ആകൃഷ്ടയാവാനുള്ള പ്രധാന കാരണം.
5. പൂനം ദമാനിയ
വെറും ഒരു സുഹൃത്ത് മാത്രമല്ല മറിച്ച് ഉപദേഷ്ടാവും കൂടിയാണ് കരീനയുടെ മാനേജർ പൂനം. ജോലി സമ്പന്ദമായ യാത്രകൾക്ക് മാത്രമല്ല ഫാമിലി ഫങ്ഷനുകൾക്കും ഇരുവരെയും ഒരുമിച്ച് കാണാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here