ഷൂട്ടിങ്ങിനിടെ അപകടം; ഹെലികോപ്റ്ററിൽനിന്ന് ചാടിയ താരങ്ങളെ കാണാനില്ല

uday-anil

മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്ടറിൽ നിന്ന് ചാടിയ സിനിമാ താരങ്ങളെ കാണാതായി.  കന്നഡ താരങ്ങളായ ഉദയ്, അനിൽ എന്നിവരെയാണ് കാണാതായത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് ‘തപ്പനഗോണ്ട’ തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം.

നായകനായ ദുനിയ വിജയോടൊപ്പം തടാകത്തിലേക്ക് ചാടിയ ഉദയെയും അനിലിനെയും കാണാതാവുകയായിരുന്നു. ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. മറ്റ് രണ്ടു പേർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്. രാമനഗര ജില്ലയിലെ മാഗഡി താലൂക്കിലാണ് തപ്പനഗോണ്ട തടാകം സ്ഥിതി ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top