ആകാശത്ത് കൗതുക കാഴ്ച്ചയൊരുക്കി ‘എക്‌സ്ട്രാ’ സൂപ്പർ മൂൺ നവംബർ 14 ന്.

70 വർഷങ്ങൾക്ക് ശേഷം ‘എക്‌സ്ട്രാ സൂപ്പർ മൂൺ’ പ്രതിഭാസം വരുന്നു. നവംബർ 14 നും, 13 നും ഈ പ്രതിഭാസം കാണാൻ സാധിക്കും. 21 ാം നൂറ്റാണ്ടിൽ ഇത്രയടുത്ത് ചന്ദ്രനെ ഇനി കാണാനാവില്ലെന്ന് നാസയിലെ ഗവേഷകർ പറയുന്നു
പൂർണ്ണ ചന്ദ്രനേക്കാൾ വലുതാണ് സൂപ്പർ മൂണെങ്കിൽ അതിലും വലുതാണ് ‘എക്‌സ്ട്രാസൂപ്പർ മൂൺ’. ഇനി 2034 ൽ മാത്രമേ ഈ പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു.
സൂപ്പർ മൂൺ വേളയിൽ ചന്ദ്രൻ സാധാരണ കാണുന്നതിനെക്കാൾ 14 % വരെ വലുതായി കാണപ്പെടും. സൂര്യരശ്മികൾ ഭൂമിയുടെ പ്രതലത്തിൽ തട്ടി ചന്ദ്രനിൽ പ്രതിഫലിക്കുന്നതിനാൽ 30% വരെ തിളക്കം ചന്ദ്രന് കൂടും. ചുവപ്പു നിറവുമുണ്ടാകും.
ചന്ദ്രൻ ഭൂമിയോട് കൂടുതൽ ചേർന്നു വരുമ്പോൾ ഉണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഇതിനോടനുബന്ധിച്ച് സംഭവിക്കാം. അസാധാരണമായ വേലിയേറ്റവും ഇറക്കവും പ്രതീക്ഷിക്കാം. തിരയടിക്ക് ശക്തിയും ഉയരവും കൂടും. സൂപ്പർമൂൺ ദൃശ്യമാകുമ്പോൾ ഭൂമിയിൽ ശക്തമായ മഴയ്ക്കും ഭൂചലനത്തിനും സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
extra-super-moon, super moon, nov 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here