ഗർഭ നിരോധന ഉറ കണ്ടെത്തിയവർക്ക് നജീബിനെ കണ്ടെത്താനാകുന്നില്ലേ : കനയ്യ കുമാർ

ജെഎൻയുവിൽനിന്ന് വിദ്യാർത്ഥി നജീബ് അബമ്മദിനെ കാണാതായിട്ട് ഒരുമാസമാകുമ്പോഴും നടപടിയെടുക്കാത്തതിൽ വിമർശനവുമായി വിദ്യാർത്ഥി നേതാവ് കനയ്യകുമാർ.
ജെഎൻയുവിൽ ഗർഭ നിരോധന ഉറകൾ കണ്ടെത്താൻ കാണിച്ച ബുദ്ധി നജീബിനെ കണ്ടെത്താൻ കാണിക്കുന്നില്ലെന്ന് കനയ്യ പറഞ്ഞു. ബീഹാറിൽനിന്ന് തീഹാറിലേക്ക് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് കനയ്യയുടെ പ്രസംഗം.
ബിജെപി എംഎൽഎ ഗ്യാൻദേവ് അജ്ജൂഹയുടെ പരാമർശം സൂചിപ്പിച്ചുകൊണ്ടാണ് കനയ്യകുമാറിന്റെ പ്രതികരണം. ഒക്ടോബർ 14 മുതലാണ് നജീബിനെ കാണാതായത്. എബിവിപിയുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് നജീബിനെ കാണാതാകുന്നത്.
kanhaiya kumar, jnu, missing student
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News