റിലയൻസ് ലൈഫ് ഫോൺ പൊട്ടിത്തെറിച്ചു; അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Reliance Lyf phone exploded

ജനങ്ങളിൽ ഭീതി പടർത്തിയ സാംസങ്ങ് നോട്ട് 7 അപകടങ്ങൾക്ക് ശേഷം ഇതാ മറ്റൊരു ഫോൺ അപകടവും കൂടി. ഇത്തവണ റിലയൻസിന്റെ ലൈഫ് ഫോണാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്.

ഉപഭോക്താവ് തൻവീർ സാദിഖ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്നും തൻവീർ പറഞ്ഞു.

എന്നാൽ എങ്ങനെയാണ് ഫോൺ പൊട്ടിതെറിച്ചെതെന്നോ ഏത് മോഡൽ ഫോൺ ആണെന്നോ തൻവീർ വെളിപ്പെടിത്തിയിട്ടില്ല.

അതേസമയം സംഭവത്തെ കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്ന് തൻവീറിന്റെ ട്വീറ്റിന് മറുപടിയായി ജിയോ ട്വീറ്റ് ചെയ്തു.

 

Reliance Lyf phone exploded,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top