ദീപിക പദുക്കോൺ ‘ബോളിവുഡ് ബ്ലണ്ടർ’ എന്ന് യുകെ മാധ്യമങ്ങൾ

ബോളിവുഡിൽ നിന്ന് ട്രിപിൾ എക്സിലൂടെ ഹോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ഇന്ത്യൻ സുന്ദരി ദീപിക പദുക്കോണിന്റെ റെഡ് കാർപറ്റ് ഔട്ട്ഫിറ്റിനെ കളിയാക്കി വിദേശ മാധ്യമങ്ങൾ.
റോട്ടർഡാമിൽ നടന്ന എം.ടി.വി ഇഎംഎ അവാർഡ് ചടങ്ങിൽ ദീപിക പദുക്കോൺ അണിഞ്ഞ വസ്ത്രത്തെ ചൊല്ലിയാണ് താരത്തിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.
‘ബോളിവുഡ് ബ്ലണ്ടർ’ എന്നാണ് ദീപികയ വിദേശ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഏറ്റവും മോശമായി വസ്ത്രം ധരിച്ച സെലിബ്രിറ്റികൾ എന്ന പട്ടികയിൽ ഇതോടെ ദീപിക ഇടം പിടിച്ചു. മോണിഷ ജെയ്സിങ്ങാണ് ദീപികയ്ക്ക് വേണ്ടി വസ്ത്രം തയ്യാറാക്കിയത്.
deepika-padukone-bollywood-blunder
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News