യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ മലയാളി സാന്നിധ്യം-പ്രമീള

യുഎസ് ജനപ്രതിനിധി സഭയിലേക്ക് ആദ്യമായി ഒരു മലയാളി സാന്നിധ്യം! പ്രമീള ജയപാലാണ് ചരിത്രം കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ച് കയറിയ ആ മലയാളി. അമ്പത്തിയേഴ് ശതമാനം വോട്ടുകള്‍ നേടിയാണ് പ്രമീള സിയാറ്റിലില്‍ നിന്ന് ജയിച്ചത്. വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ് നിലവില്‍ പ്രമീള.ഡെമോക്രാറ്റിക്ക് പ്രതിനിധിയായാണ് പ്രമീള സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രമീളയും അച്ഛനും അമ്മയും പാലക്കാട് വേരുകളുള്ളവരാണ്.പാലക്കാട് മുതുവളാഞ്ചല്‍ വീട്ടില്‍ ജയപാല മേനോനാണ് പ്രമീളയുടെ അച്ഛന്‍. അമ്മ മായ. ഇരുവരും ഇപ്പോള്‍ ബാംഗ്ലൂരിലാണ് ഇവര്‍ താമസിക്കുന്നത്. ചെന്നൈയിലാണ് പ്രമീള ജനിച്ചത്. അഞ്ചാം വയസ്സില്‍ ഇന്ത്യവിട്ട പ്രമീളയ്ക്ക് യുഎസ് പൗരത്വം ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ സിംഗപ്പൂരിലും പഠനം നടത്തിയ പ്രമീള പതിനാറാം വയസ്സിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തിയത്. അമേരിക്കയിലെ ജോര്‍ജ്ജ് ടൗണ്‍, നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലകളില്‍ നിന്നാണ് പ്രമീള പഠനം പൂര്‍ത്തിയാക്കിയത്. അവിടെ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും സാമൂഹ്യ പ്രശ്നങ്ങളിലും പ്രമീഷ ഇടപെട്ട് തുടങ്ങിയിരുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച് വരികയാണ് പ്രമീള. യുഎസ് പൗരനായ സ്റ്റീവ് വില്യംസണാണ് പ്രമീളയുടെ ഭര്‍ത്താവ്.പിള്‍ഗ്രിമേജ്, വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ് ഇന്ത്യ എന്നീ പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്.
Pramila Jayapal set to become 1st South Asian US Senator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here