കര്‍ണ്ണാടക ഷൂട്ടിംഗ് ദുരന്തം: അനിലിന്റെ മ‍ൃതദേഹം കണ്ടെത്തി

Masti Gudi accident

കര്‍ണ്ണാടക ഷൂട്ടിംഗ് ദുരന്തത്തില്‍ മരിച്ച നടന്‍ അനിലിന്റെ മ‍തദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ഉദയുടെ മൃതദേഹം ഇന്നലെ  കണ്ടെത്തിയിരുന്നു. മസ്ഡി ഗുഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനേയും നിര്‍മ്മാതാവിനേയും കസ്റ്റഡിയിലെടുത്തു. ചിത്രത്തിലെ നായകന്‍ ദുനിയാ വിജയ് ഇവര്‍ക്ക് ഒപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടിയെങ്കിലും  നീന്തി രക്ഷപ്പെട്ടിരുന്നു. മരിച്ച ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നിട്ട് കൂടി ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചില്ല.

Masti Gudi accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top