ജരാനരകൾ ഇപ്പൊഴേ ബാധിച്ചിരിക്കുകയാണ് ഈ കുട്ടിയെ

കറുത്ത മുടിയുടെ ആരാധകരാണ് നാമെല്ലാവരും. എന്നാൽ മുടിയുടെ നിറം അൽപ്പമൊന്ന് മങ്ങിയാൽ ഹെന്ന, ഡൈ എന്നവയ്ക്ക് പിന്നാലെ ഓടുകയാണ് നാം ഓരോരുത്തരും. എന്നാൽ നോർത്ത് കരോനീലയിലെ ഒരു കുട്ടി പിറന്നിരിക്കുന്ന ജന്മനാ നരച്ച മുടിയുമായി !!
ബ്രിയാന വർത്തി എന്ന 23വയസുകാരിയുടെ പെൺകുഞ്ഞാണ് നിറുകയിൽ മാത്രം വെളുത്ത തലമുടിയുമായി പിറന്നിരിക്കുന്നത്.
അമ്മ ബ്രിയാനയ്ക്കും അമ്മൂമ്മയ്ക്കും തലയിൽ ജന്മനാ തന്നെ നരച്ച മുടിയുണ്ട്. കുഞ്ഞ് ജനിച്ചപ്പോൾ ഇരുവർക്കും ആദ്യം അറിയേണ്ടിയിരുന്നതും ഇത് തന്നെയായിരുന്നു. ഒടുവിൽ വെളുത്ത തലമുടിയുമായി ഈ കൊച്ചു മാലാഖ പിറന്നപ്പോൾ തങ്ങളുടെ പാരമ്പര്യം കാത്തു എന്ന ആശ്വാസമായിരുന്നു ഇരുവരുടെയും മുഖത്ത്.
ബ്രിയാനയ്ക്കും അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെല്ലാം പോളിയോസിസ് എന്ന ത്വക് രോഗമാണ്. തലമുടിയുടെ ഒരു ഭാഗത്ത് മാത്രം പിഗ്മെന്റേഷൻ ഇല്ലാതാവുന്ന അപൂർവ്വ രോഗാവസ്ഥയാണ് ഇത്. അതുകൊണ്ടാണ് ഇവരുടെ ആ ഭാഗത്തെ തലമുടി വെളുത്തിരിക്കുന്നത്.
ഇതിന്റെ പേരിൽ നിരവധി ചോദ്യങ്ങൾ നേരിടാറുണ്ടെങ്കിലും ബ്രിയാന ഇതൊന്നും കാര്യമാക്കുന്നില്ല. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കുഞ്ഞു മാലാഖയായാണ് ബ്രിയാന തന്റെ മകളെ വളർത്തുന്നത്.
baby born with white hairs