എ ടി എം മെഷ്യനുകളിൽ മാറ്റം; മൂന്നാഴ്ച്ച കൂടി ജനം സഹിക്കണം

ജനത്തിന്റെ ത്യാഗത്തിനു മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രമന്ത്രി. നിലവിലെ എ.ടി.എം. ൽ പുതിയ 2000 രൂപയുടെ നോട്ട് പകമാകില്ല. ഇതിൽ മാറ്റം വരുത്തേണ്ടതുണ്ട്. 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ നിലവിലെ എടിഎമ്മുകളിൽ സൗകര്യമില്ല. അവയിൽ ചില സാങ്കേതിക മാറ്റങ്ങൾ വരുത്തണം. അതിനായി നടപടി തുടങ്ങി കഴിഞ്ഞു. എന്നാൽ സമയം എടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കറൻസി നോട്ടുകൾ നിരോധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറഞ്ഞത് 3 ആഴ്ചത്തെയെങ്കിലും സമയം എറ്റുക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. നോട്ടു മാറ്റം വലിയ സങ്കീർണ്ണമായ പ്രക്രിയയാണ്. പ്രചരിക്കുന്നതു പോലെ പുതിയ നോട്ടുകൾക്ക് സാങ്കേതിക സവിശേഷതകൾ ഒന്നുമില്ല. നോട്ടു വിതരണത്തെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ട്. മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. എന്നാൽ പ്രയാസം സഹിച്ചും ജനങ്ങൾ സർക്കാർ നടപടിയോട് സഹകരിക്കുന്നതായി അരുൺ ജെയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിച്ചു. 85% നോട്ടുകൾ മാറ്റി നൽകിയതായി ധനമന്ത്രി അവകാശപ്പെട്ടു.
ജനങ്ങൾ കൂട്ടമായി നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കിൽ പോകുന്ന അവസ്ഥ ഉണ്ടാകുമെന്ന് സർക്കാരിന് നേരത്തെ അറിയാമായിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 30 വരെ സമയമുണ്ട്. അതിനാൽ ജനങ്ങൾ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ജെയ്റ്റ്ലി.
എ ടി എം , Recalibration of ATMs will take up to three weeks, says Jaitley.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here