വലിയ നോട്ട് ഒരു കുഞ്ഞിന്റെ ജീവൻ കവർന്നു

മുംബൈയില്‍ വലിയ നോട്ട് സ്വീകരിക്കാത്ത ആശുപത്രി അപഹരിച്ചത് ഒരു കുരുന്നു ജീവനെ. ചില്ലറ ഇല്ലാത്തതിനാൽ നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ചികിത്സ നിഷേധിക്കപ്പെട്ടാണ് സംഭവം നടന്നത്. അഞ്ഞൂറ്- ആയിരം രൂപാ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാർക്കിടയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന വർത്തകൾക്കിടെ ഉണ്ടായ ദുരന്തം ഏവരെയും ഞെട്ടിച്ചു.
മുംബൈയിലെ ഗോവണ്ടിയില്‍ ജീവന്‍ജ്യോതി എന്ന സ്വകാര്യ ആശുപത്രിയില്‍ മരപ്പണിക്കാരനായ ജഗദീഷ് ശര്‍മ്മയുടെയും കിരണ്‍ ശര്‍മ്മയുടേയും കുട്ടിയാണ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാനും അതിനിടയില്‍ താന്‍ പണവുമായി വരാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ് പരാതി. സംഭവത്തില്‍ പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി എഴുതി തന്നാല്‍ തങ്ങള്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് നല്‍കാം എന്നായിരുന്നു പോലീസിന്റെ മറുപടി. അടിയന്തിര ഘട്ടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പോലും പാലിക്കപ്പെട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here