27 വയസിനിടയില്‍ 181 രാജ്യങ്ങള്‍!! കസാന്‍ഡ്ര ഗിന്നസിലേക്ക്

ഇത്കസാന്‍ഡ്ര ഡി പെകോള്‍. ഈ ഇരുപത്തിയേഴുകാരി 181രാജ്യങ്ങളിലേക്കാണ് ഇതിനോടകം യാത്രചെയ്തത്.
‘എക്‌സ്‌പെഡിഷന്‍ 196′(പര്യടനം 196) എന്ന പേരിലാണ് യാത്ര പലൗല്‍ നിന്ന് ആരംഭിച്ചത്. വെറുതെ ഒരു യാത്രമാത്രമല്ലായിരുന്നു ഈ യുവതിയുടെ ലക്ഷ്യം. ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചത് ലോക സമാധാനത്തിന് വേണ്ടിയുള്ള സന്ദേശം പകര്‍ന്ന്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്രകള്‍.
ഇനി 15 രാജ്യങ്ങള്‍ കൂടി മാത്രം ബാക്കി.അതും ഉടനെതന്നെ പൂര്‍ത്തിയാകും .കസാന്‍ഡ്രയുടെ ട്രിപ്പിന് വേണ്ടി വരുന്നത് രണ്ട് ലക്ഷം ഡോളറാണ്, ഇത് നല്‍കുന്നത് സ്പോണ്‍സര്‍മാരാണ്.
ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡിനുള്ള കാത്തിരിപ്പിലാണ് കസാന്‍ഡ്ര. ഏറ്റവും വേഗത്തില്‍ പരമാധികാര രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ച വ്യക്തിയെന്ന റെക്കോര്‍ഡാണ് ഇവരുടെ പേരിലാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here