നോട്ട് നിരോധനം; ജനങ്ങള്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്- കോടിയേരി

നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ജനങ്ങൾക്കെതിരെ മോദി നടത്തിയ സർജിക്കൽ ആക്രമണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളപ്പണത്തിനെതിരെയല്ല ഈ നടപടി. നോട്ടുകൾ പിൻവലിക്കുന്നതിന് മുൻപായി കോടിക്കണക്കിനു രൂപ ബി.ജെ.പി അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ടവർ കണ്ടെത്തെട്ടയെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
currency ban, kodiyeri
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News