നോട്ട് അസാധുവാക്കല്‍: കള്ളപ്പണം തടയാനല്ല- പിണറായി

note ban

കള്ളപ്പണം തടയാൻ ഉദ്ദേശിച്ച്​ സ്വീകരിച്ച നടപടിയല്ല സർക്കാറി​ന്‍െറ  നോട്ട്​ പിൻവലിക്കലെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. റിലയന്‍സ് അടക്കമുള്ള കള്ളപ്പണ ലോബിക്ക്​ കേന്ദ്രം നേരത്തെ വിവരം ചോർത്തി നൽകിയതായി സംശയിക്കുന്നു. അവരുടെ പണമെല്ലാം  മാറ്റാനുള്ള സൗകര്യമുണ്ടാക്കിയ ശേഷമാണ്​  നോട്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​. നോട്ട്​ മാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായത് സാധാരണക്കാർക്ക്​ മാത്രമാണ്​.  സർക്കാർ  നിസംഗമായിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

നോട്ടുകൾ പിൻവലിക്കുമ്പോൾ അതിന്​ ബദൽ സംവിധാനം ഒരുക്കണം. ഡിസംബർ അവസാനം വരെ പണം മാറ്റാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. അതുവരെ നോട്ടുകൾ സാധാരണ നിലയിൽ ക്രയവിക്രയത്തിന്​ അനുവദിക്കണം. അപ്പോൾ ബാങ്കുകളിലും ആവശ്യത്തിന്​ പണമെത്തിക്കാൻ സമയം ലഭിക്കും.

നാട്ടുകാരുടെ ബുദ്ധിമുട്ട്​ ഒഴിവാക്കാൻ സർക്കാറിലേക്കും സർക്കാർ സ്​ഥാപനങ്ങളിലേക്കും അടക്കേണ്ട നികുതികൾ നവംബർ 30വരെ പിഴയില്ലാതെ അടക്കാൻ സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി, തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള നികുതികൾ, സംസ്​ഥാന സർക്കാറിലേക്ക്​ അടക്കേണ്ട മറ്റ്​ നികുതികൾ, പരീക്ഷ ഫീസുകൾ, ഒാ​േട്ടാ, ടാക്​സി, ചരക്ക്​ വാഹന നികുതി  എന്നിവ പിഴകൂടാതെ നവംബർ 3o വരെ അടയ്ക്കാം.

note ban, pinarai vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top