പണം നജീബിനെ കുഴിച്ചു മൂടിയോ ?

പണത്തിനും കള്ളപ്പണത്തിനും പുറകെ വാർത്തകളും അതിനു പുറകെ ജനങ്ങളും പായുമ്പോൾ കുഴിച്ചു മൂടപ്പെട്ട ഒരു വാർത്ത ആരും മറക്കരുത്. നജീബ് എവിടെ ?

ജെ എൻ യു വിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്താനാവാതെ (?) ഇപ്പോഴും പോലീസും അധികൃതരും. ”ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. പുറത്തു കിടക്കും. അവൻ വന്നാൽ വാതിൽ മുട്ടുന്നത് എനിക്ക് കേൾക്കാൻ പറ്റിയില്ലെങ്കിലോ..” ഹൃദയം പൊട്ടുന്ന വേദനയോടെ നജീബ് അഹമ്മദിന്റെ പിതാവ് നഫീസ് അഹമ്മദ് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഉത്തർപ്രദേശിലെ നജീബിന്റെ സ്വവസതിയിലാണ് നഫീസ് അഹമ്മദ് ദിവസവും തന്റെ മകൻ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.

പിതാവിന്റെ അവസ്ഥ തന്നെയാണ് ഡൽഹിയിൽ സാകിർ നഗറിൽ ബന്ധുവിന്റെ വീട്ടിൽ കഴിയുന്ന നജീബിന്റെ ഉമ്മയ്ക്കും. അവർ പറയുന്നു ” എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും” .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ താൻ തയ്യാറാണെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറയുന്നു.

അതേ സമയം , നജീബ് അഹമ്മദിനെ കാണാതായിട്ട് ഇരുപത്തിയെട്ടു ദിവസം തികയുകയാണ്. ദൽഹി പോലീസ് ക്രൈംബാഞ്ചിനു കേസ് കൈമാറിയിട്ടുണ്ട്. നജീബിനെ മർദിച്ചവർക്കെതിരെ പോലീസും യൂണിവേയ്സിറ്റി അധികൃതരും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ജെ എൻ യു വിദ്യാർത്ഥിയൂണിയൻ നജീബ് അഹമ്മദിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ്.

അതെ സമയം വാർത്തകളുടെ ലോകം നരേന്ദ്ര മോദി സൃഷ്‌ടിച്ച നോട്ടു വാർത്തകൾക്കു പുറകെയാണ് . അതുണ്ടാക്കിയ ഭീതിയിൽ ജനവും.

Missing JNU student Najeeb’s father

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top