പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: ആരോഗ്യമന്ത്രി കെ.കെ. ശൈലജ

Primary health centre kk shailaja about fever

ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയർത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ. മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

  • ആരോഗ്യ കേന്ദ്രങ്ങൾ രോഗീ സൗഹൃദമാക്കും.

  • അർഹതയുള്ളവർക്കെല്ലാം സൗജന്യനിരക്കിൽ ചികിത്സയും മരുന്നും ലഭ്യമാക്കും.

  • ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ വരുന്ന രോഗികൾ വെയിലുകൊണ്ട് ക്യൂ നിന്നുതളർന്നുവീഴുന്ന അവസ്ഥയ്ക്കു മാറ്റം വരും.

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കാനും അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടിയുണ്ടാക്കും

ജനങ്ങളുടെ ആരോഗ്യം പൂർണമാവുക എന്നാൽ അവരുടെ സ്വാതന്ത്ര്യവും സമത്വവും പൂർണമാവുക എന്നാണർത്ഥം എന്നും മന്ത്രി പറഞ്ഞു.  അതിനായി ആരോഗ്യ കേന്ദ്രങ്ങൾ രോഗീസൗഹൃദമാക്കും. അർഹതയുള്ളവർക്കെല്ലാം സൗജന്യനിരക്കിൽ ചികിത്സയും മരുന്നും ലഭ്യമാക്കും. ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ വരുന്ന രോഗികൾ വെയിലുകൊണ്ട് ക്യൂ നിന്നുതളർന്നുവീഴുന്ന അവസ്ഥയ്ക്കു മാറ്റം വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കാനും അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടിയുണ്ടാവുമെന്നും മന്ത്രി.

ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാകണം. രോഗപ്രതിരോധ പ്രവർത്തനങ്ങൾ സബ് സെന്ററുകൾ മുതൽക്കേ തുടങ്ങണം. ഉന്മൂലനം ചെയ്യപ്പെട്ട മാരകമായ പകർച്ചവ്യാധികൾ പോലും തിരിച്ചുവരുന്ന ഭയാനകമായ അവസ്ഥയാണിന്ന്. പലവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ദുരിതത്തിലാവുന്ന ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്താൻ സബ് സെന്റർ തലം മുതൽ ആരോഗ്യ കേന്ദ്രങ്ങളെ രോഗീ സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തുടനീളം വാർഡുതലത്തിൽ ഇരുപത്തിയഞ്ച് വോളന്റിയർമാർ ഉൾപ്പെടുന്ന ആരോഗ്യ സേനകൾക്കു രൂപം കൊടുക്കും. ഡോക്ടർമാർ, നഴ്‌സുമാർ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെട്ട സേനയുടെ പ്രവർത്തനത്തിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കും.

ആരോഗ്യ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അനിയന്ത്രിത ചൂഷണം തടയാൻ സർക്കാർ ആശുപത്രികളെ സംരക്ഷിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. പൊതു സ്ഥാപനങ്ങളുടെ നിലവാരം നിലനിർത്താതെ സ്വകാര്യ മേഖലയിലെ ചൂഷണം നിയന്ത്രിക്കാനാവില്ല. ആശുപത്രിക്കും വിദ്യാലയത്തിനും സംഭാവന നൽകുന്നതാണ് ആരാധനാലയങ്ങൾക്കു സംഭാവന നൽകുന്നതിനേക്കാൾ ദൈവത്തിനിഷ്ടം. ഉദാരമതികളെ കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കാനുള്ള സഹായം തേടാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നിട്ടിറങ്ങും. ആരോഗ്യ പ്രവർത്തകരുടെ സമീപനങ്ങൾക്ക് മാനവിക മുഖമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ടാകുന്നതിനൊപ്പം തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ആവശ്യമായ സ്റ്റാഫ് പാറ്റേൺ ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ എത്ര സാഹസികമായും പദ്ധതികൾ നടപ്പാക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

Primary Health centre

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top