ശ്വാസമടക്കി പിടിക്കാതെ നിങ്ങൾക്കിത് കാണാനിവില്ല

സഞ്ചരിക്കുന്ന പ്രൈവറ്റ് ബസ്സിൽ അൽപ്പം തിരക്ക് കൂടിയാൽ അതസഹനീയമായി തോന്നാറുണ്ട് നമ്മളിൽ പലർക്കും. എന്നാൽ മുംബൈ, കൊൽക്കട്ട പോലുള്ള വമ്പൻ മെട്രോ നഗരങ്ങൾ ദിവസവും ജോലിക്ക് പോവാൻ ട്രെയിൻ, ബസ്സ് മുതലായ പബ്ലിക് ട്രാൻസ്പോർട്ടുകളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണം ലക്ഷങ്ങൾ കവിയും.
അവിടെയുള്ള ട്രെയിനുകളിലെയും, ബസ്സുകളിലെയും തിരക്ക് ആലോചിക്കാവുന്നതിലും അപ്പുറമാണ്.
മുംബൈയിലെ ഒരു സ്റ്റേഷനിൽ നിന്നും സ്ത്രീകൾ ട്രെയിനിൽ കേറുന്ന രംഗമാണ് ഇത്. തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകൾ താഴെ വീഴുന്നതും ഈ വീഡിയോയിലുണ്ട്.
ട്രെയിൻ നിറുത്തുന്നതിന് മുമ്പേ തന്നെ ട്രെയിനിൽ കയറി പറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇത്തരം പ്രവൃത്തികൾ വൻ അപകടത്തിന് കാരണമാകുന്നു എന്ന് അറിഞ്ഞിട്ടും ഇതിന് മുതിരുന്നു. ട്രെയിൻ നിറുത്തി സെക്കൻഡുകൾക്കുള്ളിൽ ഏകദേശം 40 ഓളം സ്ത്രീകളാണ് ട്രെയിനിനുള്ളിൽ കയറിപറ്റുന്നത്. ട്രെയിനിലെ സീറ്റിന് വേണ്ടിയാണ് ഈ തിക്കും തിരക്കും.
rush in mumbai train