Advertisement

ലഹരി ‘വിമുക്തി’ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് മന്ത്രിമാർ

November 15, 2016
Google News 2 minutes Read
vimukti project expensive drugs seized

കേരള ലഹരി വർജന മിഷൻ വിമുക്തിയുടെ ജില്ലാതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് മന്ത്രിമാരെ ചുമതലപ്പെടുത്തി ഉത്തരവായി. ഓരോ ജില്ലയിലെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഓരോ മന്ത്രിമാരാണ്.

തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി-ദേവസ്വം മന്ത്രി)
കൊല്ലം – കെ. രാജു (വനം മന്ത്രി)
പത്തനംതിട്ട – മാത്യു.ടി. തോമസ് (ജലവിഭവ മന്ത്രി)
ആലപ്പുഴ – ജി. സുധാകരൻ (പൊതുമരാമത്ത്-രജിസ്‌ട്രേഷൻ മന്ത്രി)
കോട്ടയം – ജെ. മേഴ്‌സിക്കുട്ടിയമ്മ (മത്സ്യബന്ധന മന്ത്രി)
ഇടുക്കി – വി.എസ്. സുനിൽകുമാർ (കൃഷി മന്ത്രി)
എറണാകുളം – സി. രവീന്ദ്രനാഥ് (വിദ്യാഭ്യാസ മന്ത്രി)
തൃശൂർ – എ.സി. മൊയ്തീൻ (സഹകരണ-വിനോദസഞ്ചാര മന്ത്രി)
പാലക്കാട് – എ.കെ. ബാലൻ (പട്ടികജാതി/വർഗ വികസന സാംസ്‌കാരിക മന്ത്രി)
മലപ്പുറം – ഡോ. കെ.ടി. ജലീൽ (തദ്ദേശസ്വയംഭരണ മന്ത്രി)
കോഴിക്കോട് – ടി.പി. രാമകൃഷ്ണൻ (തൊഴിൽ-എക്‌സൈസ് മന്ത്രി)
വയനാട് – രാമചന്ദ്രൻ കടന്നപ്പള്ളി (തുറമുഖ മന്ത്രി)
കണ്ണൂർ – കെ.കെ. ശൈലജ (ആരോഗ്യ മന്ത്രി)
കാസർഗോഡ് – ഇ. ചന്ദ്രശേഖരൻ (റവന്യൂ മന്ത്രി)

vimukti project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here