അഭിനേത്രി,മോഡൽ, രാഷ്ട്രീയക്കാരി, സിനിമ നിർമ്മാതാവ്….ഇപ്പോൾ പൈലറ്റും

അഭിനേത്രിമാർ സംവിധായികയാവുന്നതും, നിർമ്മാതാവാകുന്നതും, രാഷ്ട്രീയത്തിലിറങ്ങുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു പൈലറ്റായിരിക്കുകയാണ് ഗുൽ പനാഗ്.

actress gul panag turns pilot

പുരുഷന്മാരുടെ കുത്തകതയായിരുന്ന റോയൽ എൻഫീൽഡ് ഓടിച്ച് ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ ഗുൽ ഇപ്പോൾ വിമാനം പറത്താനുള്ള ലൈസൻസ് കരസ്ഥമാക്കിയിരിക്കുകയാണ്. പ്രൈവറ്റ് പ്ലെയിനുകൾ പറത്താനുള്ള ലൈസൻസ് കിട്ടിയ വിവരം ഗുൽ പനാഗ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

Big day!! #avgeek #instafly #upintheair #aviator #avgeek

A photo posted by Gul Panag (@gulpanag) on

ആദ്യകാലങ്ങളിൽ മോഡലായിരുന്ന ഗുൽ പനാഗ് മിസ്സ് യൂണിവേഴ്‌സ് പെജന്റിൽ പങ്കെടുത്തിട്ടുണ്ട്. ധൂപ്, ഹെലോ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡ് അഭിനയ രംഗത്തെത്തിയ ഗുൽ പനാഗ് പിന്നീട് സിനിമ നിർമ്മാതാവായി.

actress gul panag turns pilot

നിരവധി എൻജിഒകൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച ഇവർ 2014ൽ ജന്മനാടായ ഛണ്ഢിഗറിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്നിരുന്നു.

actress gul panag turns pilot

actress gul panag turns pilot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top