ദിലീപിന്റെ തിയേറ്ററിൽനിന്ന് പണം മോഷണം പോയ കേസിൽ ഒരാൾ അറെസ്റ്റിൽ

dileep

നടൻ ദിലീപിന്റെ തിയേറ്ററിൽനിന്ന് പണം മോഷണം പോയ കേസിൽ ഒരാൾ അറെസ്റ്റിൽ. ദിലീപിന്റെ ഡി സിനിമാസ് മൾട്ടിപ്ലക്‌സിൽനിന്ന് ഏഴ് ലക്ഷം രൂപയാണ് മോഷണം പോയത്. ത്രിപുര സ്വദേശി മിത്തൻ സഹാജി(26)യാണ് അറെസ്റ്റിലായത്. ഇയാൾ ത്രിപുരയിലെ കോവെ ജില്ലയിലെ തേലിയാമുറ മഹാറാണിപുർ സ്വദേശിയാണ്.

ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിൽനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മോഷണ മുതലിൽപെട്ട 1,35000 രൂപ പോലീസ് ഇയാളിൽനിന്ന് കണ്ടെടുത്തു. തൃശ്ശൂർ എസ് പി ആർ നിശാന്തിനി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ കെ ഡി ലോനപ്പനും സംഘവും ത്രിപുര പോലീസിന്റെ സഹായത്തോടെ ഇയാളെ അറെസ്റ്റ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 28നായിരുന്നു മോഷണം.

കൂടെ ജോലി ചെയ്ത ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മിത്തൻ സഹാജിയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. പണം മോഷ്ടിച്ച് കടന്നുകളഞ്ഞ ഇയാൾ ചെന്നെയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് പോലീസ് അവിടെയെത്തിയപ്പോഴേക്കും ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ത്രിപുര പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് അറെസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top