വൃക്കയ്ക്ക് മതമില്ല , ആശുപത്രിയിൽനിന്ന് മുജീബിന് നന്ദി അറിയിച്ച് സുഷമ സ്വരാജ്

വൃക്കരോഗത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വൃക്ക ദാനം ചെയ്യാൻ സന്നദ്ധനാണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്ത ഹരിയാന സ്വദേശി മുജീബ് അൻസാരിയ്ക്ക് നന്ദി അറിയിച്ച് മന്ത്രി. വൃക്കയ്ക്ക് മതമില്ലെന്ന് കുറിക്കുന്ന ട്വീറ്റിലാണ് വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായ മുജീബിന് സുഷമ നന്ദി അറിയിച്ചിരിക്കുന്നത്.
മുജീബിന് തൊട്ടുപിറകെ മുംബൈ സ്വദേശി മുഹമ്മദ് ഫാഹിം എന്ന യുവാവും സുഷ്മ സ്വരാജിന് വൃക്ക നൽകാൻ തയ്യാറായി രംഗത്തെത്തിയിരുന്നു. മാലിയിൽ ഒരു കേസിൽപ്പെട്ട് നാട്ടിൽ വരാനാവാതെ കുടുങ്ങി കിടക്കുകയായിരുന്ന തനിക്ക് നാട്ടിലെത്താൻ വേണ്ട സഹായങ്ങൾ ചെയത് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണെന്നും താനും തന്റെ കുടുംബവും എന്നും മന്ത്രിയോട് കടപ്പെട്ടവരാ ണെന്നും ഇപ്പോൾ വൃക്ക രോഗത്തിന് ചികിത്സയിലായ അവർക്ക വൃക്ക മാറ്റി വെക്കണമെന്നാണ് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്. വൃക്ക നൽകാൻ തയ്യാറാണെന്നും ഫാഹിം അറിയിച്ചിരുന്നു
ചികിത്സയിൽ കഴിയുന്ന സുഷമ സ്വരാജിന് വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ട്രാഫിക് കോൺസ്റ്റബിളും രംഗത്ത് വന്നിരുന്നു. ഈ മാസം ഏഴിനാണ് സുഷമ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ നില വിദഗ്ധ ഡോക്ടർമാർ നിരീക്ഷിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here