Advertisement

വിജയ്‌‌യെ വിവാഹം കഴിച്ചത് തെറ്റായ തീരുമാനമല്ല, അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നു- അമല

November 22, 2016
1 minute Read
amala poul and vijay major happenings in film industry 2016

വിജയുടേയും അമലപോളിന്റേയും വിവാഹമോചന വാര്‍ത്ത ഇന്നും സിനിമാ ലോക ത്ത് ചര്‍ച്ചയാണ്.വിജയും വീട്ടുകാരും വിവാഹ മോചനനത്തിന്റെ വിശദീകരണവു മായി എത്തിയപ്പോഴോന്നും അമല ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമലം ഇതെ കുറിച്ച് പ്രതികരിച്ചു.

എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്. 23ആം വയസ്സിലാണ് വിവാഹം കഴിച്ചത്. 24ആം വയസ്സില്‍ വിവാഹമോചനവും. ഇതെല്ലാം ഒരു പാഠം ആയിരുന്നു. എന്റെ ജീവതത്തിലെ ഏറ്റവും വേദനജനകമായ തീരുമാനമായിരുന്നു ഇത് . ഇത് ഒരുപാട് വിഷമിച്ചു. വേര്‍പിരിയണം എന്ന് കരുതിയല്ല ആരും വിവാഹിതരാകുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. എന്റെ ജീവിതത്തില്‍ എന്നും ഏറ്റവും പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് വിജയ്. എന്റെ തെറ്റായ പ്രായത്തിലാണ് ഞാന്‍ വിവാഹം കഴിച്ചത്. പരാതിയില്ല ആരോടും. ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് അനിയന്‍ അഭിജിത്താണെന്നും അമല പറഞ്ഞു.

amala poul and vijay, divorce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top