എന്റെ പോസ്റ്റ് മോഹന്‍ലാലിനെതിരെയല്ല-ഭാഗ്യലക്ഷ്മി

നോട്ട് നിരോധനത്തെ കുറിച്ച് കഴിഞ്ഞ ദിവസം താന്‍ ഇട്ട പോസ്റ്റ് മോഹന്‍ലാലിനെതിരെ അല്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇന്നലെ താന്‍ അനുഭവിച്ച വിഷമമാണ് പോസ്റ്റിലൂടെ പങ്കുവച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനത്തിന് വേണ്ടിയാണ് പ്രതികരിച്ചതെന്നാണ് ഭാഗ്യ ലക്ഷ്മിയുടെ പോസ്റ്റിലുള്ളത്.
കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുടെ സഹായി വസന്തയ്ക്ക് ഒരു ആക്സിഡന്റ് പറ്റിയുന്നു. അശുപത്രിയില്‍ കൊണ്ട് ചെന്നെങ്കിലും ചികിത്സയ്ക്കായി ഇരുപത്തിയയ്യായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എടിഎമ്മിലും ബാങ്കിലും ചെന്നെങ്കിലും നോട്ട് നിരോധനത്തിന്റെ ഭാഗമായി ആവശ്യമുള്ള അത്രയും പൈസ ലഭിച്ചില്ല. ഈ വിഷമം പങ്കു വച്ച് ഭാഗ്യലക്ഷ്മി ഫെയ്സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ‘ഇവരാരും മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല..ജീവൻ നില നിർത്താൻ
പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്..
ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ’.ഇങ്ങനെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
എന്നാല്‍ ഇന്നലെ മോഹന്‍ലാല്‍ നോട്ട് നിരോധനത്തെ അനുകൂലിച്ച് എഴുതിയ പോസ്റ്റില്‍ മദ്യഷോപ്പില്‍ ക്യൂനില്ക്കുന്നതിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. മോഹന്‍ലാലിന്റെ ബ്ലോഗിനെ എതിര്‍ത്ത് മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങിയപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റും എത്തിയത്. ഇതോടെ മോഹന്‍ലാലിനെ എതിര്‍ത്ത് ഭാഗ്യലക്ഷ്മിയും എത്തി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.
bhagyalakshmi, currencyban, facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here