ഇന്നത്തെ താരം മൻമോഹൻ സിങ്; ട്രോളിനും കുറവില്ല

രാജ്യസഭയിലെ പ്രസംഗത്തോടെ മൻമോഹൻ സിങ്ങാണ് ഇന്നത്തെ സോഷ്യൽ മീഡിയാ താരം. നോട്ട് പിൻവലിക്കൽ നിയമപരമായ വിഡ്ഡിത്തമെന്ന് വിശേഷിപ്പിച്ചതോടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനെ പിന്തുണച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി നിറയുന്നത്.
ട്വിറ്ററിൽ ട്രെന്റിങ് ആണ് അദ്ദേഹത്തിന്റെ പ്രസംഗം. അതേ സമയം മൻമോഹൻസിങ്ങിന്റെ പ്രസംഗം കേട്ട് ഒന്നും പിടികിട്ടാതെ വാ പൊളിച്ചിരുന്നുവെന്നാണ് മോഡിയ്‌ക്കെതിരെ നിറയുന്ന ട്രോളുകൾ. പ്രസംഗം കഴിഞ്ഞതോടെ മോഡി പിൻവാതിലിലൂടെ രക്ഷപ്പെട്ടെന്നും പരിഹാസം നിറയുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here