ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ക്യാമറ ജോമോന്‍ ടി ജോണ്‍

എന്നൈ നോക്കി പായും തോട്ടൈ എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളിയായ ജോമോന്‍ ടി ജോണ്‍. ധനുഷാണ് ചിത്രത്തിലെ നായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ഈ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖതാരം മേഘാ ആകാശാണ് ചിത്രത്തിലെ നായിക. ബാഹുബലി ഫെയിം റാണാ ദഗ്ഗുബാട്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.
gautham menon, dahunsh, jomon t john, tamil movie
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News