കൊച്ചിയിലുണ്ടായിരുന്നിട്ടും സുരേഷ് ഗോപി കാവ്യ-ദീലീപ് വിവാഹത്തില്‍ പങ്കെടുത്തില്ല!!

സിനിമാലോകത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. വിവാഹത്തിന് എത്തിയവരുടേയും എത്താത്തവരുടേയും പേരുകള്‍ ഇതുപോലെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹവും ഒരു പക്ഷേ ദിലീപ് -കാവ്യ വിവാഹമായിരുന്നു.
കൊച്ചിയിലുണ്ടായിരുന്നിട്ടും ഈ വിവാഹത്തില്‍ പങ്കെടുക്കാത്ത ഒരാളുണ്ട്. സുരേഷ് ഗോപി! സുരേഷ് ഗോപി ഈ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്താണ് എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ച. കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ കുടുംബം സുരേഷ് ഗോപിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള കുടുംബമാണെന്ന് മാത്രമല്ല. കാവ്യയ്ക്ക് നിഷാലിന്റെ ആലോചന കൊണ്ട് വന്നത് സുരേഷ് ഗോപിയുടെ സഹോദരനായിരുന്നു.
വിവാഹത്തിന് മുമ്പും ശേഷവുമുണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങിയ സഹോദരനോട് ഒപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നെന്ന സൂചനയുണ്ട്. ഈ വിവാഹ മോചനത്തിന് ശേഷം സുരേഷ് ഗോപിയും കാവ്യാ മാധവന്റെ കുടുംബവും തമ്മില്‍ വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഇക്കാരണെ കൊണ്ടാണ് സുരേഷ് ഗോപി വിവാഹത്തില്‍ നിന്നും വിട്ട് നിന്നതെന്നാണ് സൂചന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here