സ്വർണ്ണത്തിനും നിയന്ത്രണം

നോട്ട് നിരോധനത്തിന് തുടർച്ചയായി സകൈവശംവെക്കാവുന്ന സ്വർണ്ണത്തിനും നിയന്ത്രണം. ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം വിവാഹിതരായ സ്ത്രീകൾക്ക 62.5 പവനും അവിവാഹിതരായ സ്ത്രീകൾക്ക് 31 പവൻ വരെയും മാത്രമേ ഇനി കൈവശം വയ്ക്കാനാകൂ.
പുരുഷൻമാർക്ക് 12 പവൻ മാത്രമാണ് കൈവശംവെക്കാനാകുക. വെളിപ്പെടുത്താത്ത പണംകൊണ്ട് വാങ്ങിയ സ്വർണ്ണമെങ്കിൽ നികുതി നൽകേണ്ടി വരും. എന്നാൽ വെളിപ്പെടുത്തിയ പണം നൽകി വാങ്ങിയ സ്വർണ്ണമാണെങ്കിൽ ഉത്തരവ് ബാധകമല്ല.
നോട്ട് പിൻവലിച്ചതോടെ കള്ളപ്പണം വെളിപ്പിക്കലിന്റെ ഭാഗമായി സ്വർണ്ണം വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു ഇതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here