ഗേൾസ് ഹോമിൽ നിന്നും 2 പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ഒരാളെ കണ്ടെത്തി

ചേർത്തല പൂച്ചാക്കലിൽ ഗേൾസ് ഹോമിൽ നിന്നും രണ്ടു പെൺകുട്ടികൾ ചാടിപ്പോയ സംഭവംത്തിൽ ഒരാളെ കണ്ടെത്തി. ഹരിപ്പാട് നിന്നാണ് കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ശിവകാമി, സൂര്യ അനിൽകുമാർ എന്നിവരെയാണ് ഇന്നലെ മുതൽ ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായത്. പൂച്ചാക്കൽ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് സൂര്യ എന്ന പെൺകുട്ടിയെ ഹരിപ്പാട് നിന്ന് കണ്ടെത്തിയത്. ഇരുവരും ചാടിപ്പോയതാണെന്നാണ് ഗേൾസ് ഹോമിലെ അധികൃതർ പറയുന്നത്. ഇവിടെ നിന്നും ഇരുവരും ഇറങ്ങിപ്പോകുന്ന സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇനി ശിവകാമി (16) യെയാണ് കണ്ടെത്താനുള്ളത്. ഏവർക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു കഴിഞ്ഞു.
Story Highlights : 2 girls escape from girls home; one found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here