പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശുപത്രികളിൽ ചിലവേറിയ ചികിത്സയിലേക്ക് മാറുന്നു.
കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെ വന്നവരല്ല ഇവർ. ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പണം ഇറക്കി പണം നേടാമെന്നു കരുതുന്ന പല സ്ഥാപനങ്ങളും ഇപ്പോഴുണ്ട്. അത് നല്ല സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ തൊഴിൽ അവസരങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള ചർച്ചകൾ നടന്നു. നവകേരളത്തിന് അനുശ്രിതമായ പരിപാടികൾ കെ ഡിസ്ക് നടപ്പാക്കുന്നു. തൊഴിൽ പരിശീലനം നൽകുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകാൻ പോകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : pinarayi vijayan about kerala pvt hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here