എയിഡ്‌സിന് മരുന്ന്; ലോകമാകെ പ്രതീക്ഷയിൽ

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പേടി സ്വപ്‌നമാണ് എയിഡ്‌സ്. ഇന്നലെ വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അപൂർവ്വ രോഗങ്ങളുടെ പട്ടികയിലായിരുന്നു എയിഡ്‌സിന്റെ പേര്. എന്നാൽ ഇപ്പോഴിതാ എയിഡ്‌സ് രോഗികൾക്ക് പ്രതീക്ഷയേകി മരുന്ന് പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ശാസ്ത്രജ്ഞർ.
ഈ പരീക്ഷണം ലക്ഷ്യം കണ്ടാൽ എയിഡ്‌സ് രോഗത്തിൽനിന്ന് മുക്തി എന്ന ഏറെ നാളത്തെ സ്വപ്‌നം യാഥാർത്ഥ്യമാകും. കേമ്പ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, ഇംപീരിയൽ, ലണ്ടൻ യുണിവേഴ്‌സിറ്റി, കിംഗ്‌സ് കോളേജ് ലണ്ടൻ, എന്നീ പ്രമുഖ സർവ്വകലാശാലകളിലെ ഡോക്ടർമാരും, ശാസ്ത്രജ്ഞരും ചേർന്ന് 50 എച്ച്.ഐ.വി ബാധിതരിൽ നടത്തിയ പരീക്ഷണമാണ് ചരിത്രത്തിന്റെ നാഴിക്കക്കല്ലായി മാറാൻ പോകുന്നത്.
എന്നാൽ ഈ 50 പേരിൽ 44 കാരനായ ഒരു ബ്രിട്ടീഷ് പൗരനിൽ മരുന്ന ഫലിച്ചു തുടങ്ങിയതായാണ് വിവരം. പരീക്ഷണം വിജയിച്ചാൽ എയിഡ്‌സ് എന്ന മാരക രോഗത്തിൽ നിന്ന് മുക്തി നേടുന്ന ആദ്യ വ്യക്തിയായിരിക്കും ഈ 44 കാരൻ. ഇദ്ദേഹത്തിന്റെ രോഗശാന്തിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here