ബെയ്ക്ക് ചെയ്യാതെയും ബ്രൗണി തയ്യാറാക്കാം !!

കേക്കുകളിലെ രാജാവാണ് ബ്രൗണി. ബ്രൗണി കഴിക്കാൻ ഇഷ്ടമില്ലാത്തവർ തന്നെ ചുരുക്കം. എന്നാൽ വീട്ടിൽ ഓവൻ ഇല്ലാത്തത് കൊണ്ട് പലർക്കും ബ്രൗണി വീട്ടിൽ ഉണ്ടാക്കാൻ കഴിയാറില്ല. എന്നാൽ ഈ ബ്രൗണി ഉണ്ടാക്കാൻ ഓവൻ വേണമെന്നില്ല, ഫ്രിഡ്ജ് മതി !!
ആവശ്യമുള്ള സാധനങ്ങൾ
വാൾനട്ട് – 1 1/2 കപ്പ്
ഈന്തപ്പഴം – 2 1/2 കപ്പ്
കൊക്കോ പൗഡർ – 1/2 കപ്പ്
കൊക്കോ നിബ്‌സ് – 2 tbsp (വേണമെങ്കിൽ മാത്രം)
ഉപ്പ് – 1/4 tsp
വാനില എക്‌സ്ട്രാക്റ്റ് – 1 1/2 tsp
വെളിച്ചെണ്ണ – 1 tbsp
മുകളിൽ ലെയർ ചെയ്യുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ
കൊക്കോ പൗഡർ- 1/4 കപ്പ്
തേൻ – 1/4 കപ്പ്
വെളിച്ചെണ്ണ – 2 tbsp
വാനില എക്‌സ്ട്രാക്റ്റ് – 1/2 tspn
തയ്യാറാക്കുന്ന വിധം
- വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ചതിന് ശേഷം ഈ മിശ്രതം പാത്രത്തിൽ നിരത്തുക.
2. ഒരു ബൗളിൽ (കുഴിഞ്ഞ പാത്രം) എടുത്ത്, അതിൽ കൊക്കോ പൗഡർ, തേൻ എന്നിവ ചേർക്കുക. ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണയും, വാനില എക്‌സ്ട്രാക്റ്റും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം, ഈ മിശ്രിതം, നേരത്തെ തയ്യാറാക്കിയ ഇന്തപ്പഴം-വാൾനട്ട് മിശ്രിതത്തിന് മുകളിൽ ഒഴിച്ച് നിരത്തുക.
3. ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. അടിപൊളി ബ്രൗണി തയ്യാർ
easy recipe no bake brownies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here