കേരളത്തിലെ ജനാര്‍ദ്ദന റെഡ്ഡിയാകാന്‍ ബിജു രമേശ്

മദ്യ വ്യവസായി ബിജു രമേശിന്റെ മകളുടെയും കോൺഗ്രസ് നേതാവും മുൻമന്ത്രിയു മായ അടൂർ പ്രകാശിന്റെ മകന്റെയും വിവാഹം തലസ്ഥാനത്തെ മാത്രമല്ല, കേരളത്തി ലെ തന്നെ ഏറ്റവും വലിയ ആഘോഷവും ചർച്ചയുമാകുകയാണ്.
ഏഴര ഏക്കറിൽ നിർമ്മിച്ച വിവാഹ വേദിയിൽ സ്വാമി നാരായണ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലൊരുക്കിയ മണ്ഡപത്തിലാണ് വിവാഹം. വെൺപാല വട്ടത്തെ രാജധാനി ഗാർഡൻസിലാണ് വിവാഹമണ്ഡപം ഒരുക്കിയത്. നൂറ് പേർക്ക് നിൽക്കാം ഈ മണ്ഡപത്തിൽ.
വേദിയ്ക്ക് ഇരുവശത്തുമായാണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആറായിരം പേർക്ക് ഭക്ഷണം വിളമ്പാം. വിവാഹത്തിനെത്തുന്നവരുടെ കൺമു ന്നിൽവെച്ച് തന്നെ ബിരിയാണി ഉണ്ടാക്കി നൽകും. ഇതിന് പുറമെ നാടൻ വിഭവ ങ്ങളും, ഫ്യൂഷൻ വിഭവങ്ങളും വ്യത്യസ്തങ്ങളായ ഡെസേർട്ട് വിഭവങ്ങളും സദ്യയുടെ ആകർഷണമാണ്.
biju ramesh’s daughters marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here