തമിഴ്നാട്ടില്‍ കനത്ത ജാഗ്രത

ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത. തീവ്ര പരിചരണ വിഭാഗത്തിലാണ് ജലയളിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതം വന്നത്.ഹൃദയം പ്രവര്‍ത്തിക്കുന്നത് യന്ത്ര സഹായത്താലാണ്.
ലണ്ടനിലെ ഹൃദ്രോഗ വിദഗ്ധനും തീവ്ര പരിചരണ വിദഗ്ധനുമായ റിച്ചാര്‍ഡ് ബെയിലിന്റെ സഹായം തേടിക്കഴിഞ്ഞു. കര്‍ണ്ണാടകത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസ് നിറുത്തി വച്ചിരിക്കുകയാണ്. കേന്ദ്രം സ്ഥിതി വിലയിരുത്തുകയാണ്. ജാഗ്രത പാലിക്കണമെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടന്നു.നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും എന്ന് സൂചനയുണ്ട്. ആശുപത്രിയ്ക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം. ജയലളിതയുടെ വസതിയിലും സെക്രട്ടറിയേറ്റിലും കരുണാനിധി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലും കനത്ത സുരക്ഷ ഒരുക്കി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here