ജയലളിതയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനം: ബിജെപി അധ്യക്ഷനെതിരെ പ്രമേയം പാസാക്കി എഐഎഡിഎംകെ; പറഞ്ഞത് തെറ്റെങ്കില്‍ മാപ്പുപറയാമെന്ന് കെ അണ്ണാമലൈ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരെ പ്രമേയം പാസാക്കി എഐഎഡിഎംകെ. കെ അണ്ണാമലൈ ജയലളിതയ്‌ക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് എഐഎഡിഎംകെ പ്രസ്താവിച്ചു. ബിജെപി നേതാവിന്റെ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു. പരാമര്‍ശം എഐഡിഎംകെ പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നും എഐഎഡിഎംകെ അധ്യക്ഷന്‍ കെ പളനിസ്വാമി പറഞ്ഞു. (AIADMK passes resolution against BJP’s Annamalai)
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അണ്ണാമലൈ ജയലളിതയെ പരോക്ഷമായി വിമര്‍ശിച്ചത്. അഴിമതി നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഏത് സര്‍ക്കാരിനേയും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ മുന്‍ സര്‍ക്കാരുകള്‍ പലതും അഴിമതിയില്‍ മുങ്ങിയതായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്. ഇതൊക്കെകൊണ്ട് തമിഴ്‌നാട് അഴിമതിയില്‍ ഒന്നാമതായി. ജയലളിത ഭരിച്ചിരുന്ന 1991-96 കാലഘട്ടം അഴിമതിയുടെ കാര്യത്തില്‍ വളരെ മോശമായ കാലഘട്ടമായിരുന്നോ എനന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ജയലളിതയെ പരോക്ഷമായി വിമര്‍ശിച്ചത്.
തനിക്കെതിരായ എഐഎഡിഎംകെ പ്രമേയത്തിന് കെ അണ്ണാമലൈ മറുപടി പറഞ്ഞു. ചൂണ്ടിക്കാട്ടിയ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ സര്‍ക്കാറുകളുടെ ചരിത്രം മാത്രമാണ് താന്‍ പറഞ്ഞത്. മുന്നണി സംവിധാനം എങ്ങനെ കൊണ്ടുപോകണമെന്ന് ആരും പഠിപ്പിയ്‌ക്കേണ്ട. അഴിമതിയ്‌ക്കെതിരായാണ് തന്റെ രാഷ്ട്രീയ യാത്രയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: AIADMK passes Resolution against BJP’s Annamalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here