മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ജയലളിതയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നില നിറുത്തുന്നത് യന്ത്രസഹായത്തലാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിലുള്ളത്. ഇസിഎംഒ എന്ന സംവിധാനമാണത്.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ട്. പ്രമേഹവും തുടര്‍ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്‍ഹി എയിംസില്‍ നിന്നും നാലു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും അപ്പോളയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here