ജയലളിത-എംജിആര്‍ കൂട്ടുകെട്ടിലെ ആ 28 ചിത്രങ്ങള്‍

15ആം വയസില്‍ സിനിമാ ലോകത്ത് എത്തിയ ജയലളിത എംജിആറിന്റെ ജോടിയായി 28 സിനിമകളിലാണ് അഭിനയിച്ചത്. ആദ്യ കാലഘട്ടങ്ങളില്‍ ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ എന്നിവരുടെ നായികയായ ജയലളിത അറുപതുകളിലും എഴുപതുകളിലുമാണ് എംജിആറിന്റെ നായികയാകുന്നത്.
Read More : അന്ന് എംജിആർ ഇന്ന് ജയലളിത
എംജിആറുമായുള്ള അഭിനയവും ഇവര്‍ തമ്മിലുള്ള അടുപ്പവുമാണ് പിന്നീട് ഇന്ന് നമ്മള്‍ കണ്ട ജയലളിതയിലേക്കുള്ള മാറ്റത്തിന് ചവിട്ട് പടിയാകുന്നത്. 1890ല്‍ എഐഎഡിഎംകെയില്‍ അംഗമായതോടെ പുരട്ചി തലൈവി എന്ന ആ വലിയ പദത്തിലേക്ക് ജയലളിത എത്തുകയായിരുന്നു.
1965ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ജയലളിതയും എഐഎഡിഎംകെ സ്ഥാപകനേതാവ് എംജിആറും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച തമിഴ് സിനിമ, ‘ആയിരത്തിലൊരുവന്‍’ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ റിലീസ് ചെയ്തത് വീണ്ടും ചര്‍ച്ചയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here