ഒപ്പം തോഴി

വിവാദങ്ങള്‍ക്ക് ഒപ്പം ജയലളിതയോടൊപ്പം തോളുരുമ്മി നിന്ന ശശികലയുടെ സാമീപ്യം ഇപ്പോള്‍ വിയോഗവേളയിലും ചര്‍ച്ചയാകുന്നു. ആഢംബരത്തിന്റെ പേരില്‍ വാര്‍ത്തകളിടം പിടിച്ച ജയലളിതയും തോഴി ശശികലയും പിന്നെ വാര്‍ത്തകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് 2011 ലാണ്. ജയലളിത തന്റെ വിശ്വസ്തയായ ശശികലെ പാര്‍ട്ടിയില്‍ നിന്ന് ഇറക്കി വിട്ടപ്പോഴായിരുന്നു അത്. വിശ്വാസ വഞ്ചനയുടെ പേരിലാണ് അന്ന് ശശികലയേയും 14 ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ജയലളിത തന്നെ അടിച്ചെന്നും ഭീഷണിയുണ്ടെന്നും ആവശ്യപ്പെട്ട് സഭയില്‍ വിലപിക്കുന്ന ശശികലയേയും നമ്മള് കണ്ടു.
പോയസ് ഗാര്‍ഡനില്‍ കയറിപ്പറ്റിയ ശശികല, അവസാന നാളുകളില്‍ നിഴല്‍ പോലെ ജയയ്ക്കൊപ്പമുണ്ടായിരുന്നു.ദാ ഇപ്പോള്‍ വര്‍ഷങ്ങളോളം ഒരുമിച്ച് ഒന്നായി നിന്ന തന്റെ പുരട്ചി തലൈവിയുടെ വിയോഗ വേദിയിലും തോഴിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here