സാനിയ മിർസയുടെ കുട്ടി കായീക താരമായാൽ ഏത് രാജ്യത്തെ പ്രതിനിധീകരിക്കും ?

ടെന്നീസ് കളിയിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ സാനിയ മിർസ, പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലികിനെ വിവാഹം ചെയ്തതോടെ സമൂഹ മാധ്യമങ്ങളുടെ ട്രോളുകളിലെ സ്ഥാരം സാനിധ്യമായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം സാനിയ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇത്തവണ കാരണം ഭർത്താവ് ഷൊഹൈബ് മാലിക്കല്ല മറിച്ച് സാനിയയുടെ കുട്ടിയാണ്.
അടുത്തിടെ ‘യാരോ കി ഭാരത്’ എന്ന പരിപാടിയിൽ പരിനീതി ചോപ്രയോടൊപ്പം എത്തിയ താരത്തെ വരവേറ്റത് സംവിധായകൻ സാജിദ് ഖാന്റെ ചോദ്യമാണ്.
‘സാനിയയുടെ കുട്ടി കായീക താരമായാൽ ഏത് രാജ്യത്തെ പ്രതിനിധീകരിക്കും, ഇന്ത്യയെയോ അതോ പാകിസ്ഥാനെയോ ?’
ചോദ്യം കേട്ട് ഒട്ടും കുലുങ്ങാതെ തന്നെ സാനിയ പറഞ്ഞത്
താൻ പ്രാർത്ഥിക്കുന്നത് തന്റെ കുഞ്ഞ് ഒരു കായികതാരം ആവരുതെന്നാണ്. തങ്ങൾ (ഷൊഹൈബും സാനിയയും) ഇതുവരെ ഇത്തരത്തിൽ ഒരു കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും തനിക്കൊരു കുഞ്ഞുണ്ടായാൽ അവന് സ്‌പോർസിൽ താൽപര്യം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നും, ഒരു നടനോ, ഡോക്ടറോ, അധ്യാപകനോ ആകാമെന്നും സാനിയ പറയുന്നു. താൻ ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും, അതുപോലെ ഭർത്താവ് ഷൊഹൈബ് പാകിസ്ഥാനി ആയതിൽ അദ്ദേഹവും അഭിമാനിക്കുന്നുവെന്നും സാനിയ പറയുന്നു.
sania mirza child to be played for india or pak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here