കൂട്ടത്തോടെ മോദിക്ക് ചെയ്ത വോട്ട് പാഴായി; ടൈം ജൂറി ട്രംപിനെ തെരഞ്ഞെടുത്തു

ടൈം ജൂറി വർഷാവസാനം നൽകി വരുന്ന പേഴ്‌സൻ ഓഫ് ദി ഇയർ അവാർഡ് ഡൊനാൾഡ് ട്രംപിനു ലഭിച്ചതോടെ ടീം മോദി നിരാശരായി. പബ്ലിക്കേഷൻ ജൂറി വിലയിരുത്തലാണ് ഈ പുരസ്കാരത്തിനായുള്ള പ്രധാന കടമ്പ. ഇതറിയാതെ ടീം മോദി കൂട്ടത്തോടെ വോട്ട് ചെയ്തു.
ഇന്ത്യക്കാരൻ സമ്മാനിതനാകട്ടെ എന്ന് കരുതി ചില പൊതുജനങ്ങളും വോട്ട് ചെയ്തു. ഇതിനെ പരാമർശിച്ച് ടൈം മാനേജ്‌മെന്റ് കൂടുതൽ വോട്ട് ലഭിച്ചത് മോദിക്കാണ് എന്ന് പറഞ്ഞത് ഇന്ത്യയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഇതിനെ തുടർന്ന് മോദിയാണ് പേഴ്‌സൻ ഓഫ് ദി ഇയർ എന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.
ഡിസംബർ 6, ചൊവ്വാഴ്ച്ച, അമേരിക്കൻ പ്രസിഡന്റ് ഡൊനാൺഡ് ട്രംപിനെ ‘പേഴ്‌സൻ ഓഫ് ദി ഇയറായി’ പ്രഖ്യാപിച്ച ടൈം മാഗസിൻ, തങ്ങളുടെ മുഖചിത്രത്തിലും ട്രംപിന്റെ ചിത്രം കൊടുത്തിരുന്നു. മോദിക്ക് 18% വോട്ടുകൾ ലഭിച്ചപ്പോൾ, ബറാക്ക് ഒബാമ, ഡൊനാൾഡ് ട്രംപ്, ജൂലിയൻ അസാഗ്നെ എന്നിവർക്ക് ലഭിച്ചത് 7% വോട്ടുകളും, മാർക്ക് സക്കർബർഗ്, ഹിലരി ക്ലിന്റൺ എന്നിവർക്ക് ലഭിച്ചത് 2, 4 എന്നീ ശതമാനം വോട്ടുകളാണ്.
എന്നാൽ ജനങ്ങളുടെ വോട്ട് മാത്രം കണക്കിലെടുത്തല്ല ടൈം മാഗസിൻ ‘പേഴ്‌സൻ ഏഫ് ദി ഇയർ’ തിരഞ്ഞെടുക്കുന്നത് എന്ന അറിയാത്തത് കൊണ്ടും എസ് എം എസ് വോട്ടിങ് യുഗത്തിൽ എല്ലാം അങ്ങനെയാണെന്ന് ധരിച്ചതും ടീം മോദിക്ക് വിനയായി.
trump becomes time person of the year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here