വിവാഹത്തിന് തയ്യാറെടുക്കുകയോണോ ?? എങ്കിൽ നിങ്ങളുടേത് ഒരു മാസ് എൻട്രിയാക്കും ഈ ഗാനങ്ങൾ

വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ മിക്ക ബോളിവുഡ് ചിത്രങ്ങളും മനസ്സിലൂടെ മിന്നിമായും. ബോളിവുഡ് താരസുന്ദരിമാരെ പോലെ അണിഞ്ഞൊരുങ്ങിയാൽ മാത്രം മതിയോ ? എൻട്രിയും മാസ്സ് ആവണ്ടേ ?
ജോധാ അക്ബർ (ജഷ്ണ് ബഹാരാ)
പ്രണയം തുളുമ്പും ഗാനങ്ങൾ കൊണ്ട്, നമ്മുടെ മനസ്സ് കീഴടക്കിയ സിനിമയാണ് ജോധാ അക്ബർ. അതിലെ ജനപ്രിയ ഗാനമായ ജഷ്ണ് ബഹാരയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്ക് മനസ്സിൽ സങ്കൽപ്പിച്ച് നിങ്ങളുടെ എൻട്രി ഒന്ന് ആലോചിച്ച് നോക്കൂ….
കായ് പോച്ചെ (ശുഭാരംഭ്)
ശുഭമുഹൂർത്തങ്ങളെ ഇത്രമേൽ വർണ്ണിക്കാൻ ഒരു ഗാനത്തിനുമാവില്ല. ജീവിതത്തിലെ ഒരു പുതുയ തുടക്കത്തിന് തയ്യാറെടുക്കുമ്പോൾ ഇതിലും യോജിച്ച ഒരു ഗാനം വേറെയില്ല.
തേരി ഓർ ( സിങ്ങ് ഇസ് കിങ്ങ്)
മണ്ഡപത്തിലേക്ക് ചുവട് വെയ്ക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്ന ചിന്തകൾ ഇത്രമേൽ വർണ്ണിക്കുന്ന വേറൊരു ഗാനമില്ല.
ഗൽ മിഠി മിഠി ബോൽ (അയ്ഷ)
നിങ്ങൾക്ക വേണ്ടത് ഒരു ധാം ധൂം എൻട്രി ആണെങ്കിൽ ഇതിലും മികച്ച ഗാനം വേറെയില്ല. അടിപൊളി ബീറ്റുകൾക്കൊപ്പം പശ്ചാത്തലത്തിൽ വരുന്ന നാദസ്വരത്തിന്റെ സംഗീതം കൂടി ആകുമ്പോൾ ഒരു എനർജെറ്റിക് വിവാഹത്തിന്റെ ഫീൽ ഈ ഗാനം നൽകും.
മസ്ത് മഗൻ (2 സ്‌റ്റേറ്റ്‌സ്)
വീട്ടുകാരുടെ സമ്മതപ്രകാരം നടക്കുന്ന പ്രണയ വിവാഹം ആണെങ്കിൽ ഉറപ്പായും ഈ ഗാനം നിങ്ങളുടെ എൻട്രി സോങ്ങ് ആക്കണം. ഈ പാട്ടിനൊപ്പം സ്ലോ മോഷനിൽ നടക്കുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കു…
best songs for bride groom entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here