ഭരണത്തിൽ ഇടപെടരുതെന്ന് ബന്ധുക്കളോട് ശശികല

തമിഴ്നാടിന്റെ ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന് ശശികല ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇന്നലെ പോയസ് ഗാർഡനിൽ വച്ച് തന്റെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല ഭരണകാര്യങ്ങളിലും പാർട്ടികാര്യങ്ങളിലും ഇടപെടരുതെന്ന താക്കീത് നൽകിയിരിക്കുന്നത്. തുടർന്ന് നടന്ന പാർട്ടി യോഗത്തിലും ഇക്കാര്യം ശശികല അറിയിച്ചതായാണ് സൂചന.
തന്റെ ബന്ധുക്കൾ നൽകുന്ന ഒരു നിർദേശവും മന്ത്രിമാരോ അവർക്കൊപ്പമുള്ളവരോ സ്വീകരിക്കേണ്ടതില്ലെന്ന് ശശികല വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോയസ് ഗാർഡനിൽ നിലവിലുള്ള ബന്ധുക്കളോട് അവിടം വിട്ട് പോകാനും ശശികല നിർദ്ദേശം നൽകി. ശശികല തുടർന്നും പോയസ് ഗാർഡിനിൽ താമസിക്കാനാണ് സാധ്യതയെന്നും ഇപ്പോൾ പോയസ് ഗാർഡനിൽ തങ്ങുന്ന അവരുടെ ബന്ധുക്കളെല്ലാം അധികം വൈകാതെ അവിടെ നിന്നൊഴിയുമെന്നുമാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here