അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തി

ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയണ്‍ വെളിപ്പെടുത്തി. അടുത്തിടെ മദ്യവ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ടും ഈ സംഘം ചോര്‍ത്തിയിരുന്നു.
ജയലളിതയുടെ ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങള്‍ക്ക് ലഭിച്ചുവെന്നും. ഈ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ ഇന്ത്യയില്‍ വന്‍കലാപം ഉണ്ടാകുമെന്ന് ഇവര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഈ സംഘം മുമ്പ് ചോര്‍ത്തിയിരുന്നു. രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങൾ പുറത്ത് കൊണ്ട് വരുമെന്ന് ഹാക്കര്‍ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രഹസ്യങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ ജനങ്ങളുടെ പിന്തുണയും സംഘം അഭ്യര്‍ത്ഥിച്ചട്ടുണ്ട്.
ligion hacked appolo hospitals server, jayalalitha, tamilnadu, appolo hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here