വര്‍ധ ചുഴലിക്കാറ്റ്. തമിഴ്നാട്ടില്‍ മരണം പത്തായി

തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മാത്രം 10മരണം. ദുരന്ത നിവാരണ സേനയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന് ശമനം ഉണ്ടെങ്കിലും ഇപ്പോഴും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കേരളത്തിലും കര്‍ണ്ണാടകയിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ഇപ്പോഴും ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മൂവായിരത്തോളംവൃക്ഷങ്ങളാണ് കടപുഴകി വീണിരിക്കുന്നത്.
ഇന്നലെ അടച്ചിട്ട ചെന്നൈ വിമാനത്താവളം തുറന്നു. ട്രെയിന്‍ സര്‍വീസ് ഭാഗീകമായി പുന:രാരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here