മൊബൈൽ പേയ്മന്റ് ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ല ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷനുകളിലൂടെ നടത്തുന്ന പണമിടപാടുകൾ സുരക്ഷിതമാണെന്ന് വിചാരിച്ചിരിക്കുകയാണ് നിങ്ങൾ എങ്കിൽ, നിങ്ങൾക്ക് തെറ്റി !! അന്താരാഷ്ട്ര ചിപ്സെറ്റ് നിർമ്മാതാക്കളായ ക്വാൽക്കോമാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തയിരിക്കുന്നത്.
ഇന്ത്യയിലെ ഇ-വാലറ്റുകളിലും മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷനുകളിലും ഹാർഡ്വെയർ ലെവൽ സുരക്ഷ ഇല്ലാത്തത് കൊണ്ട് ഇതുവഴിയുള്ള പണമിടപാടുകൾ സുരക്ഷിതമല്ല എന്നാണ് ക്വാൽക്കം പറയുന്നത്.
ലോകത്തുള്ള മിക്ക ബാങ്കിങ്ങ് ആപ്പുകളും, ഇ വാലറ്റ് സേവനങ്ങളും ഹാർഡ്വെയർ സെക്യൂരിറ്റി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. അവയെല്ലാം ആൻഡ്രോയിഡ് മോഡിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ യൂസർ പാസ്വേർഡുകളും, ഫിംഗർ പ്രിന്റുകളും മോഷ്ടിക്കാൻ സാധിക്കുെമന്ന് ക്വാൽക്കോം സീനിയർ ഡയറക്ടർ ചൗദരി പറയുന്നു.
മൊബൈൽ ഫോണുകളിലൂടെ സുരക്ഷിതമായ പണമിടപാടുകൾ നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ക്വാൽക്കൊം ഡിജിറ്റൽ പേയ്മെന്റ് കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും, 2017 ഓടെ തങ്ങളുടെ മൊബാൽ ചിപ്സെറ്റുകളിൽ പേയ്മെന്റ് സമയത്ത് യൂസർ വേരിഫിക്കേഷനു വേണ്ടി നിരവധി സംവിധാനങ്ങൾ ഒരുക്കുമെന്നും ക്വാൽക്കം അറിയിച്ചു.
ഇതൊന്നുമറിയാതെ നോട്ട് നിരോധനം നിലവിൽ വന്ന് നോട്ട് പ്രതിസന്ധി നേരിട്ടതോടെ ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ്ങ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ.
mobile banking not safe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here