ടൊറന്റ് വീണ്ടും സജീവമാകുന്നു

അനധികൃതമായി സിനിമ, മ്യൂസിക്, ഫയലുകൾ എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ടൊറന്റ് വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ജൂലെയിലാണ് ടൊറന്റ് സേവനം കിക്കാസ് പെട്ടന്ന് അവസാനിപ്പിച്ചത്.
നേരത്തേ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭിക്കുമെന്ന് അധികൃതർ പറയുന്നു. നേരത്തേയുള്ള യൂസർ ഡാറ്റാ ബേസ് നീക്കം ചെയ്തുവെങ്കിലും മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഉടൻ പരിഹരിക്കുമെന്നും അധികൃതർ.
അനധികൃതമായി വീഡിയോകളും മറ്റും ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കിയതിനാൽ സൈബർ നിയമപ്രകാരം ടൊറന്റ് മേധാവി അർട്ടം വോളിൻ പോളണ്ടിൽ അറസ്റ്റിലായിരുന്നു. ഉക്രൈൻ പൗരനാണ് വോളിൻ. 100 കോടിയോളം ഡോളറിന്റെ വ്യാജ പകർപ്പുകൾ ഓൺലൈനിൽ വിതരണം ചെയ്തു എന്നതാണ് ഇയാൾക്കെതിരായ കേസ്.
തുടർന്നാണ് കിക്കാസിന്റെ പ്രധാന ഡൊമൈൻ പിടിച്ചെടുത്ത് മരവിപ്പിച്ചത്. അതേസമയം കിക്കാസുമായി സാമ്യമുള്ള നിരവധി വെബ്സൈറ്റുകൾ തുടർന്നും പ്രവർത്തിച്ചിരുന്നു.
torrent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here